
newsdesk
ഇന്ത്യയിലെ സാഹസിക കായിക വിനോദങ്ങളുടെ വികസനത്തിൽ, രാജ്യത്തെ ആദ്യത്തെ പായ്ക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോഴിക്കോട് കോടഞ്ചേരിയിലുള്ള ഇൻ്റർനാഷണൽ കയാക്കിംഗ് സെൻ്ററിൽ വെച്ച് പാക്ക് റാഫ്റ്റ് നൽകി കൊണ്ട് കോടഞ്ചേരി പഞ്ചായത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.തുടർന്ന് പ്രസിഡന്റ് ചാലിപ്പുഴയിലൂടെ റാഫ്റ്റിങ് ചെയ്തു അനുഭവം പങ്കുവെച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ്-വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിൻ്റെ സ്ഥിരം വേദിയായി ഇതിനകം തന്നെ പുലിക്കയം മാറിക്കഴിഞ്ഞിട്ടുണ്ട് .
കേരള ടൂറിസവും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ചേർന്ന് നടത്തുന്ന ഈ സംരംഭം, ജെല്ലിഫിഷ് വാട്ടർസ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിയന്ത്രിക്കുന്നത്, ഇന്ത്യയിലെ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്.
വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ മാർഗനിർദേശത്തിന് കീഴിൽ, സുരക്ഷാ കയാക്കർമാരുടെ സഹായത്തിൽ തല്പരരായ ആർക്കും പാക്ക് റാഫ്റ്റിംഗ് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു .
പാക്ക് റാഫ്റ്റുകളുടെ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയും ,സൗകര്യവും കാരണം ഇന്ത്യയിൽ വലിയ ജനപ്രീതി നേടുന്നുണ്ട് .
പാക്ക് റാഫ്റ്റിംങ് പരിശീലിക്കുന്നതിനും അതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി കൊച്ചിയിൽ നിന്നും സ്കൂബ ഡൈവേഴ്‌സ് ടീമും പുലിക്കയത്ത് എത്തിയിരുന്നു.സാഹസിക വിനോദസഞ്ചാരത്തിൻ്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിൽ പാക്ക് റാഫ്റ്റിംഗിന്റെ പ്രാധാന്യം വലുതാണ് .അതുപോലെ ആഭ്യന്തര, അന്തർദേശീയ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പാക്കറാഫ്റ്റിംഗ് സഹായകമാകും എന്ന പ്രതീക്ഷയിൽ ആണ് ടൂറിസം വകുപ്പും .
