Site icon CTV Online

കട്ടിപ്പാറ കോളിക്കൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

താമരശ്ശേരി:ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു.ഇന്ന് രാവിലെ കോളിക്കൽ മുണ്ടപ്പുറത്താണ് സംഭവം.തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതും ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ എഞ്ചിനിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്.


ലോറിയുടെ ഉൾവശം പൂർണമായും കത്തി നശിച്ചു.സമീപത്തെ വീട്ടിൽ നിന്നും വെള്ളമെത്തിച്ച് നാട്ടുകാർ തീ അണച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version