ബസ് സ്റ്റാന്റിൽ മുന്നോട്ടെടുത്ത കെഎസ്‌ആർടിസി ബസിനും തൂണിനും ഇടയിൽപ്പെട്ട് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്‌ആർടിസി സ്റ്റാന്റിൽ ബസിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്‌ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ട് 4.45ഓടെയാണ് സംഭവം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ അഭന്യ (18) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ അഭന്യയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോളേജ് വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന അഭന്യ ഫോൺ ചെയ്യുന്നതിനായി കെഎസ്‌ആ‌ർടിസി സ്റ്റാന്റിന്റെ ഒരു ഭാഗത്ത് മാറി നിന്നതായിരുന്നു. ഈ സമയത്ത് വിഴിഞ്ഞം ഭാഗത്തുനിന്ന് കെഎസ്‌ആർടിസി ബസ് സ്റ്റാന്റിലെത്തി. നിർത്തിയിട്ട ബസ് അപ്രതീക്ഷിതമായി മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയിൽപ്പെട്ട് വിദ്യാർത്ഥിനിയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് സ്റ്റാന്റിൽ വൻ സംഘർഷമുണ്ടായി. ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാരോപിച്ച് യാത്രക്കാരായ നാട്ടുകാരും വിദ്യാർത്ഥികളും പ്രതിഷേധിച്ചു.അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ ഇറങ്ങിയോടിയിരുന്നു. സൂപ്രണ്ടിന്റെ ഓഫീസ് മുറിയിലേക്കാണ് ഇയാൾ ഓടിക്കയറിയത്. ഇയാളെ പിടികൂടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സംഘർഷം. പിന്നീട് പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. അഭന്യയുടെ മൃതദേഹം

error: Content is protected !!