NEWSDESK
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് അംഗം മൊഗർ ദിഡ്പയിലെ പുഷ്‌പ (45) ആണ് മരിച്ചത്. മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ ക്വാർടേഴ്സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുസ്ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു പുഷ്‌പ. മാധവനാണ് ഭർത്താവ്. മക്കൾ: ശരത്, സൗമിനി, സുരാജ്. വിദ്യാനഗർ കോപ്പ സ്വദേശനിയായിരുന്നു. മുസ്ലിം ലീഗിന്റെ ബൈതുറഹ്മയിൽ ഇവർക്ക് മൊഗ്രാൽ പുത്തൂരിൽ വീട് നിർമിച്ച് നൽകിയിരുന്നു. അതിന് ശേഷമാണ് മൊഗറിൽ താമസം തുടങ്ങിയത്.രണ്ട് വർഷമായി അസുഖത്തിന് ചികിത്സയിലായിരുന്നു.