NEWSDESK
മുക്കം : കറുത്തപറമ്പ് അങ്ങാടിയിൽ ഇന്നലെ രാത്രി കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റിരുന്ന അന്യസംസ്ഥാന തൊഴിലാളി മരണത്തിന് കീഴടങ്ങി. കൊൽക്കത്ത സ്വദേശി രാജു (27) ആണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ഇന്നലെ എട്ടുമണിയോടെയാണ് ഇയാൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്നും താഴേക്ക് വീണത്. ഉടൻ മാമ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഗുരുതര പരിക്കിനെതുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വീഴ്ചയിൽ കഴുത്തിനും നട്ടെല്ലിനും പൊട്ടലുണ്ടായിരുന്നത് ആരോഗ്യനിലയെ സാരമായി ബാധിച്ചു.