വയനാട്ടിൽ അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ 14കാരിയെ ഗർഭിണിയാക്കി, അറസ്റ്റിലായത് ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ യുവാവ്

വയനാട്: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കർണാടക സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ട കെ ബേഡഗ മത്തിക്കാട് എസ്റ്റേറ്റിലെ മണിവർണൻ എന്ന ഇരുപത്തൊന്നുകാരനാണ് അറസ്റ്റിലായത്. വയനാട് മെഡിക്കൽകോളേജിൽ അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാണ് പെൺകുട്ടി എത്തിയത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മണിവർണൻ എത്തിയത്.

ആശുപത്രിയിൽ വച്ച് മണിവർണൻ പെൺകുട്ടിയെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. മണിവർണനിൽ നിന്ന് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!