newsdesk
കോഴിക്കോടിന്റെ കിഴക്കൻ മലയോരത്ത് ശക്തമായ മഴ തുടരുകയാണ്
എടവണ്ണപ്പാറ -വാഴക്കാട് പണിക്കരപ്പുറായിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുൻപിലേക്ക് വലിയ മരം വീണു അപകടം .തലനാരിഴക്കാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്.
ഇരുവഴിഞ്ഞി പുഴയും ചെറു പുഴയും കരകവിഞ്ഞു .പുഴകളുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി .ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ള ,മുക്കം -ചോണാട് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു .ചെറു പുഴയുടെ തീരത്തുള്ള കാരശ്ശേരി കുമരണനെല്ലൂർ പഞ്ചായത് ഗ്രൗണ്ടിൽ വെള്ളം കയറി.