കരിയാത്തുംപാറ പുഴയിൽ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാർഥി മുങ്ങിമരിച്ചു

കൂരാച്ചുണ്ട് ∙ കരിയാത്തുംപാറ പുഴയിലെ പാപ്പൻചാടികയത്തിനു താഴ്ഭാഗത്ത് എരപ്പാൻകയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിനോദ സഞ്ചാരികളിൽ ഒരാൾ മുങ്ങി മരിച്ചു. തൂത്തുക്കുടി ഗവ.മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ കോട്ടയം പാലാ ഏഴാശ്ശേരി സ്വദേശി പാലത്തിങ്കച്ചാലിൽ ജോർജ് ജേക്കബ് (20) ആണ് പുഴയിലെ കയത്തിൽ മുങ്ങി മരിച്ചത്.

ഉള്ളിയേരിയിൽ കല്യാണത്തിനു വന്നശേഷം കൂരാച്ചുണ്ടിലെ വിദ്യാർഥിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഘം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയത്. വൈകിട്ട് 5 മണിക്കാണ് സംഭവം. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കയത്തിൽ നിന്നാണ് ജോർജിനെ കണ്ടെടുത്തത്.

error: Content is protected !!