
Report: News Desk
കരിപ്പൂരിൽ വൻ സ്വർണവേട്ട. വിപണിയിൽ 90 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്.കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. 2333 ഗ്രാം സ്വർണവുമായാണ് ഇരുവരും പിടിയിലായത്.എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് ഇരുവരും എത്തിയത്.

