കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ്‌ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ;ആദ്യ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപ എന്നത് 50 ആക്കി

മലപ്പുറം: ഇന്ന് മുതൽ കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ്ങിന് പുതിയ നിരക്ക്. ഓരോ വാഹനത്തിനും കൂട്ടിയ പാർക്കിംഗ് ഫീസ് ഇങ്ങനെ;
7 സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി വർധിപ്പിച്ചു. 7 സീറ്റിൽ മുകളിലുള്ള എസ് യു വി കാറുകൾക്കും മിനി ബസുകൾക്കും 20 രൂപയിൽ നിന്നും 80 രൂപയാക്കി ഉയർത്തി . ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയാണ് ചാർജ് ,അര മണിക്കൂർ കഴിയുന്ന പക്ഷം ചാർജ് നിരക്ക് വര്ധിക്കുന്നതാണ് . വിമാനത്താവളത്തിൽ പാർക്ക് ചെയാതെ പുറത്തു കടക്കുന്ന വാഹനങ്ങൾക്ക് യഥാക്രമം നൽകിയിരുന്ന 6 മിനുട്ട് സൗജന്യ സമയം 11 ആക്കി ഉയർത്തിയിട്ടുണ്ട്

error: Content is protected !!