Site icon CTV Online

കരിപ്പൂരിൽ ഇറക്കേണ്ട വിമാനം കൊച്ചിയിലിറക്കി; തിരികെ കോഴിക്കോട് എത്തിക്കാതെ വിമാനത്തിൽ നിന്നിറങ്ങില്ലെന്ന് യാത്രക്കാർ

കോഴിക്കോട്: കാലാവസ്ഥ മോശമായതിനെത്തുടർന്ന് കരിപ്പൂരിൽ ഇറക്കേണ്ട വിമാനം കൊച്ചിയിൽ ഇറക്കി. വിമാനത്തിലെ യാത്രക്കാർ പുറത്തിറങ്ങാതെ പ്രതിഷേധത്തിലാണ്. ദുബായിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിൽ ഇറക്കിയത്. പുലർച്ചെ 2.15ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്.

വിമാനത്തിൽ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് വിമാന ജീവനക്കാർ യാത്രക്കാരോട് ആവശ്യപ്പെട്ടു. വിമാനത്തിൽ നിന്നിറങ്ങില്ല എന്ന നിലപാടിലാണ് യാത്രക്കാർ.

Exit mobile version