Site icon CTV Online

കാരശ്ശേരിയിൽ യുഡിഎഫിന്റെ വികസന സന്ദേശ ഗ്രാമയാത്ര 28 മുതൽ 30 വരെ

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ 5 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും ഇടത് മുന്നണി തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന വ്യാജ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനുമായി കാരശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്തത്തിൽ വികസന സന്ദേശ ഗ്രാമയാത്ര സംഘടിപ്പിക്കുന്നു.


ഓഗസ്റ്റ് 28, 29, 30 (.വ്യാഴം .വെള്ളി.ശനി) തിയ്യതികളിൽ നടക്കുന്ന ഗ്രാമയാത്രയുടെ ക്യാപ്റ്റൻ കെ.കോയയും വൈസ് ക്യാപ്റ്റൽ സമാൻ ചാലൂളിയുമാണ്. സുനിത രാജൻ ഡയരക്ടറും ജംഷിദ് ഒളകര കോർഡിനേറ്ററും ജോസ് പാലിയത്ത് പൈലറ്റുമായാണ് ഗ്രാമയാത്ര സംഘടിപ്പിക്കുന്നത്.


28 ന് വൈകുന്നേരം 3 മണിക്ക് വല്ലത്താഴ്പാറയിൽ നിന്നും ഗ്രാമയാത്ര ആരംഭിക്കും. ഡി.സി സി പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന :സെക്രട്ടറി പി.ജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും വൈകുന്നേരം മരഞ്ചാട്ടിയിൽ സമാപിക്കും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹെലൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും അഡ്വ: സുഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തും
29 ന് കാരമൂലയിൽ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ് സി.കെ കാസിം ഉദ്ഘാടനം ചെയ്യും. ഡി സി സി സെക്രട്ടറി സി.ജെ ആൻ്റണി മുഖ്യപ്രഭാഷണം നടത്തും വൈകുന്നേരം കക്കാടിൽ സമാപിക്കും ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യും ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തും
.


30 ന് നെല്ലിക്കാപറമ്പിൽ ഡിസിസി അംഗം എം ടി അഷ്റഫ് ഉദ്ഘാടനം ചെയ്യും ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സെയ്ത് ഫസൽ മുഖ്യ പ്രഭാഷണം നടത്തും വൈകുന്നേരം മുരിങ്ങംപുറായിൽ സമാപിക്കും സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡി സി സി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തും. മറ്റു പ്രമുഖ നേതാക്കൾ സംസാരിക്കും.2015 മുതൽ 2020 വരെയുള്ള അഞ്ച് വർഷക്കാലം കാരശ്ശേരി പഞ്ചായത്ത് ഭരിച്ച ഇടത് പക്ഷത്തിൻ്റെ അഴിമതിയിലും സ്വജന പക്ഷാപാതത്തിലും ജനവഞ്ചനയിലും പ്രതിഷേധിച്ചാണ് ജനങ്ങൾ യു.ഡി.എഫിനെ ഭരണമേൽപ്പിച്ചതെന്നും ആ വിശ്വാസം കാക്കാൻ യു.ഡി.എഫിന് സാധിച്ചതായും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ജനങ്ങൾ വീണ്ടും യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുമെന്ന സ്ഥിതി വന്നതോടെ വിറളി പൂണ്ട ഇടത് പക്ഷം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണ്. ഇത് കാരശ്ശേരിയിലെ ജനങ്ങൾ തള്ളിക്കളയുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കെ.കോയ, സമാൻ ചാലൂളി , ജോസ് പാലിയത്ത്, പി. പ്രേമദാസൻ, എം ടി സെയ്ത് ഫസൽ എന്നിവർ പങ്കെടുത്തു

Exit mobile version