Site icon CTV Online

ജപ്പാനീസ് മസ്തിഷ്ക്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് ;കാരശ്ശേരി പഞ്ചായത്ത്‌ തല ഉദ്ഘാടനം നടത്തി

മുക്കം : ജപ്പാനീസ് മസ്തിഷ്ക്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് പഞ്ചായത്ത്‌ തല ഉദ്ഘാടനം നടത്തി കാരശ്ശേരി പഞ്ചായത്ത്‌.കൊതുകുകൾ വഴി പകരുന്ന ജപ്പാൻ ജ്വരം എന്ന മാരക രോഗത്തിനെതിരെ ഒരു വയസ്സ് മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവെപ്പ് കാരശ്ശേരി പഞ്ചായത്തിലെ ആനയാംക്കുന്ന് വി. എം. എച്ച്. എം. എച്ച്. എസ്. സ്കൂളിൽ വച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. അബ്ദുൽ അക്ബർ നിർവഹിച്ചു,

യോഗത്തിൽ ഹെഡ്മാസ്റ്റർ അനിൽ ശേഖർ അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മനോജ്‌ വിഷയാവതരണം നടത്തി. കാരശ്ശേരി ഹെൽത്ത് ഇൻസ്‌പെക്ടർ സജി ജോസഫ് സ്വാഗതം പറഞ്ഞു.തുടർന്ന്.

കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി ഡോ. റഫായി, സജിത്ത്,ആതിര, സജീറ, സുമയ്യ, നിമ്മി,ശരണ്യ, സോണിയ എന്നിവർ നേതൃത്വം നൽകി. മജീദ്, ആശ പ്രവർത്തകരായ ഈശ്വരി, സുലേഖ, ഉഷ എന്നിവർ ക്യാമ്പുമായി സഹകരിച്ചു

Exit mobile version