Site icon CTV Online

ഗർഭാശയഗള ക്യാൻസറിനെതിരെ കുത്തിവെയ്പ് നടത്തി

മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ 14വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിനെതിരെയുള്ള കുത്തിവെയ്പ് നൽകി. കാരശ്ശേരി കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മനോജ്‌ കെ എം ഉദ്ഘാടനം നടത്തി.

ഹെൽത്ത് ഇൻസ്‌പെക്ടർ സജി ജോസഫ് ബോധവത്കരണ ക്ലാസ്സിനു നേതൃത്വം നൽകി. പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി സലീന, നേഴ്‌സുമാരായ സജീറ, നിമ്മി,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്, ആശ പ്രവർത്തക ശ്രീജ എന്നിവർ നേതൃത്വം നൽകി.

Exit mobile version