
newsdesk
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ ചെറുപുഴയിലെ ഒഴുക്കിനെ തടസപ്പെടുത്തുന്നതും കഴിഞ്ഞ പ്രളയത്തിൽ പുഴയുടെ തീരം ഇടിഞ്ഞു വന്നതുമായ മുളം കാടുകൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് നടപടിയാരംഭിച്ചു .
ഒഴുക്ക് തടസപ്പെടുന്ന മറ്റ് മരങ്ങളും മുറിച്ച് മാറ്റും .കൂടാതെ പുഴയോട് ചേർന്ന്നിൽക്കുന്നതും പുഴയിലേക്ക് വലിയ ഗർത്തം ഉള്ളതും കൃത്യമായ സുരക്ഷാ കൈവരി ഇല്ലാത്തതും പരിഹരിക്കുമെന്നുംപുഴയിലേക്ക് മാലിന്യം തള്ളുന്നത് നാട്ടുകാരുടെ നേതൃത്വത്തിൽ നിരീക്ഷിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു
കഴിഞ്ഞ പ്രളയകാലത്ത് തീരം ഇടിഞ്ഞു വന്ന് കാരശ്ശേരി പഞ്ചായത്തിലെ ചെറുപുഴയിലെ ഒഴുക്ക് തടസ്സപ്പെടുത്തിയ മുളം കാടുകൾ മുറിച്ചുമാറ്റാനാണ് കാരശ്ശേരി പഞ്ചായത്ത് തുടക്കം കുറിച്ചത്. മഴക്കാലം ആവുമ്പോഴേക്കും പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കയാണ് ലക്‌ഷ്യം മുളം കാടുകളെ കൂടാതെ ഒഴുക്ക് തടസപ്പെടുത്തുന്ന മരങ്ങളും മര ചില്ലകളും മുറിച്ചു മറ്റും പുഴയുടെ തീരത്തുള്ള എസ് കെ പൊറ്റക്കാട് സ്‌മൃതി കേന്ദ്രത്തിനടുത്ത തീരത്ത് കാരശ്ശേരി പഞ്ചായത്ത് നേ രത്തെ നട്ടുവളർത്തിയ മുളയാണ് പ്രളയത്തിൽ തീരം ഇടിഞ്ഞ് പുഴയുടെ ഒഴുക്ക് തടസപ്പെടുത്തിയത് .
കൂടാതെ പുഴയുടെ തീരത്തോട് ചേർന്ന് പുഴയിലേക്ക് വലിയ ഗർത്തമുള്ള കളരിക്കണ്ടി റോഡിന്റെ മതിയായ സുരക്ഷാ കൈവരി ഇല്ലാത്ത ഭാഗത്ത് കൈവരി സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്തിനെയും ബ്ലോക്ക് പഞ്ചായത്തിനെയും സമീപിക്കുമെന്നും ആളുകൾ പുഴയിലേക്ക് മാലിന്യം തള്ളുന്നത്ത് പിടികൂടാൻ നാട്ടുകാരുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ പറഞ്ഞുഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബറിന്റെയും വാർഡ് മെമ്പർ അമീന ബാനു എന്നിവരുടെ നേതൃത്വത്തിലാണ് ചെറു പുഴയിലെ ഒഴുക്ക് വീണ്ടെടുക്കാനുള്ള നടപടികൾ നടക്കുന്നത്.
