
newsdesk
മുക്കം : ചില വിജയങ്ങൾ ചരിത്രമാവാറുണ്ട് അത്തരത്തിൽ ഒരു വിജയമാണ് കാരശ്ശേരി വാർഡ്-01ൽസംഭവിച്ചിരിക്കുന്നത് .ഒന്നും രണ്ടും വർഷമല്ല തുടർച്ചയായ 40 വർഷത്തെ കുത്തക തകർത്തെ റിഞ്ഞാണ് കാരശ്ശേരി വാർഡ്-01ൽ യുവനേതാവ് ജംഷീദ് ഒളകര (യു.ഡി.എഫ്.)ചരിത്ര വിജയംകരസ്ഥമാക്കിയത് .
കുമാരനെല്ലൂർ വാർഡ്-01 ,40 വർഷമായി ഇടതുപക്ഷത്തിൻ്റെ കൈവശം ഭദ്രമായിരുന്നു ഈ കോട്ടയിൽ പരാജയം ഏറ്റുവാങ്ങിയപ്പോൾ എൽ.ഡി.എഫിനുള്ള കനത്ത പ്രഹരം തന്നെയാണ് ഈ ഉജ്വല വിജയം .
ഇടതുപക്ഷം നട്ടാൽ കിളിർക്കാത്ത നുണപ്രചാരണങ്ങൾ നടത്തി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും, ജനങ്ങൾ വികസനത്തിനും മാറ്റത്തിനും വേണ്ടി നിലകൊണ്ടുഎന്നും ഇതു
എൽ.ഡി.എഫിനുള്ള ശക്തമായ തിരിച്ചടിയാണ്! വാർഡ്-01 ഇനി വികസനത്തിൻ്റെ പാതയിൽആണെന്നും
പുതിയ പ്രതീക്ഷകളുമായി ജനങ്ങൾ തിരഞ്ഞെടുത്ത ജംഷീദ് ഒളകരയിലൂടെ ,കാരശ്ശേരി പഞ്ചായത്തിലെ ഈ വിജയം, ഇനി വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ തുടക്കമാണ്! നീതി ജയിച്ചു! ജനാധിപത്യം ജയിച്ചു!എന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു
