Site icon CTV Online

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി; സിദ്ധൻ അറസ്റ്റില്‍

newsdesk

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ സിദ്ധൻ അറസ്റ്റില്‍. കൂത്തുപറമ്ബില്‍ എലിപ്പറ്റച്ചിറയില്‍ ചാത്തൻസേവ കേന്ദ്രം നടത്തുന്ന ജയേഷ് ആണ് പിടിയിലായത്.

ജയേഷിന്‍റെ ചാത്തൻസേവ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടി പിന്നീട് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത് മൂലം മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു.

കൗണ്‍സിലിങ്ങിലാണ് ലൈംഗികാതിക്രമം പെണ്‍കുട്ടി പുറത്ത് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ കൂത്തുപറമ്ബ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ രാത്രിയില്‍ ജയേഷ് പിടിയിലാകുകയായിരുന്നു.

Exit mobile version