വയോധികയെ വീട്ടിൽ കെട്ടിയിട്ട് മോഷണം; കണ്ണൂരിൽ മുഖംമൂടി ധരിച്ചെത്തിയ നാലം​ഗസംഘം പത്ത് പവൻ കവർന്നു

NEWSDESK

കണ്ണൂർ: വയോധികയെ വീട്ടിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ പരിയാരത്ത് അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വയോധികയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചാണ് കവർച്ച നടത്തിയത്. വീട്ടിലെ പത്ത് പവൻ സ്വർണമാണ് മോഷണം പോയത്.വീട്ടുകാരായ ഡോക്ടറും ഭാര്യയും ഇന്നലെ രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. അതിന് ശേഷമാണ് കവർച്ച നടന്നിരിക്കുന്നത്.

വീട്ടിൽ ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ മുകളിലത്തെ നിലയിലായിരുന്നു. പുലർച്ചെ ഇവർ താഴെ വരുമ്പോഴാണ് വൃദ്ധയെ അവശ നിലയിൽ കാണുന്നത്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണവും കവർന്നിട്ടുണ്ട്. രണ്ട് മുറികളിൽ സംഘം കയറിയതായി പൊലീസ് പറയുന്നു. ഒരു മാസം മുൻപും പ്രദേശത്ത് വീട്ടിൽ മോഷണം നടന്നിരുന്നു.

error: Content is protected !!