ഗാനമേളക്കിടെ കണ്ണൂർ മേയർക്ക് മർദനം

NEWSDESK

കണ്ണൂർ: കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളക്കിടെ മേയർ അഡ്വ. ടി.ഒ. മോഹനന് മർദനം. ഗാനമേളക്കിടെ സ്റ്റേജിൽ കയറി നൃത്തം ചെയ്യുന്നയാളെ പിടിച്ചുമാറ്റുന്നതിനിടെയാണ് മർദനം.
ഇന്നലെ രാത്രി കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം.

കാണികളിൽ ഒരാൾ സ്റ്റേജിലെത്തി നൃത്തം ചെയ്യാൻ തുടങ്ങി. ഇത് കണ്ടാണ് മേയർ സ്റ്റേജിൽ കയറി പിടിച്ചുമാറ്റാൻ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ പോലീസ് കേസെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

error: Content is protected !!