
newsdesk
കണ്ണൂർ: ലോറിക്കടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ധർമ്മശാലയിൽ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. തൃശൂർ സ്വദേശി സജീഷ് ആണ് മരിച്ചത്. പാർക്ക് ചെയ്ത ലോറിക്കടിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഡ്രൈവർ ലോറി മുന്നോട്ടെടുത്തതോടെ അതിനടിയിൽപ്പെട്ടു. ഉടൻ കണ്ണൂർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
