Site icon CTV Online

കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണത് നെഞ്ചിലേക്ക് കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: സീലിങ് ഫാൻ അടർന്നുവീണ് യുവാവ് മരിച്ചു. കണ്ണൂർ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെ കിടപ്പുമുറിയിൽ വച്ചായിരുന്നു സംഭവം. കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിക്കുകയായിരുന്നു.

ഷമീറിന്‍റെ നെഞ്ചിന് താഴെയാണ് ഫാനും കോൺക്രീറ്റ് പാളിയും വീണത്. എന്നാൽ തുടക്കത്തിൽ ഷമീറിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. ദേഹത്തുണ്ടായിരുന്ന സിമന്‍റും പൊടിയുമെല്ലാം പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ഷമീർ തന്നെ വൃത്തിയാക്കിച്ചു. എന്നാൽ വൈകീട്ടോടെ വേദന കൂടുകയായിരുന്നു. ഷമീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version