Site icon CTV Online

ബോംബെറിഞ്ഞത് അക്ഷയ്, കുറ്റംസമ്മതിച്ചെന്ന് പൊലീസ്; 2 പേർ കൂടി കസ്റ്റഡിയിൽ

Web Desk

വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിൽ ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഏച്ചൂർ സ്വദേശി അക്ഷയ്‌ ആണ് ബോംബെറിഞ്ഞതെന്നും ഇയാൾ കുറ്റംസമ്മതിച്ചെന്നും പൊലീസു പറഞ്ഞു. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ സനീഷ്, ജിജിൽ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. ഏച്ചൂർ സ്വദേശിയ റിജുലിനെ അക്ഷയ്‌ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മിഥുന്‍ എന്നയാളെക്കൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ മിഥുനും ബോംബിനെക്കുച്ച് അറിയാമായിരുന്നു എന്നാണ് പോലീസ് നിഗമനം മിഥുനടക്കം നാല് പേർക്ക് ബോംബാക്രമണത്തിൽ നേരിട്ട് പങ്കുള്ളതായാണ് സൂചന.

Exit mobile version