കണ്ണൂരിൽ ക്യാന്‍സര്‍ രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റിൽ ; പരിചരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മൊഴി

കണ്ണൂര്‍ ചെറുപുഴയില്‍ വയോധികയെ മകന്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. അമ്മ ക്യാന്‍സര്‍ രോഗിയായതുകൊണ്ട് തനിക്ക് പരിചരിക്കാന്‍ കഴിയുന്നില്ലെന്നാണ് അറസ്റ്റിലായ യുവാവ് പൊലീസിനോട് വിശദീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശി സതീശന്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെയാണ് കണ്ണൂര്‍ ചെറുപുഴ ഭൂതാനത്ത് സംഭവം നടന്നത്. വയോധികയെ 42 വയസുകാരനായ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവിന്റെ കഴുത്ത് ഇയാള്‍ ബലമായി ഞെരിക്കുകയും മുഖത്ത് തലയിണ കൊണ്ട് പൊത്തിപ്പിടിച്ച് കൊല്ലുക എന്ന ഉദ്ദേശത്തോടെ ശ്വാസംമുട്ടിക്കുകയുമായിരുന്നു. വീട്ടിലുണ്ടായിരുന്ന ചില ബന്ധുക്കള്‍ ഇത് ശ്രദ്ധിക്കുകയും വയോധികയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

നാരായണി എന്ന വയോധിക മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബന്ധുക്കളുടെ പരാതിയില്‍ ചെറുപുഴ പൊലീസ് കേസെടുക്കുകയും സതീശനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

error: Content is protected !!