Site icon CTV Online

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു

News Desk

ശനിയാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു. 38 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിച്ചിരുന്നത്. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ അദ്ദേഹത്തിന് തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകായിരുന്നു. അദ്ദേഹത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെംഗളുരു എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗർ സെവൻത് ഫേസിൽ വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് റോഡിൽ തെന്നിമാറിയതോടെയാണ് അപകടത്തിന് കാരണം . ബൈക്ക് ഓടിച്ചിരുന്ന വിജയ്‍യുടെ സുഹൃത്ത് നവീനും(42) ആശുപത്രിയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്.

നടൻ കിച്ചാ സുദീപാണ് വിജയിയുടെ മരണം സ്ഥിരീകരിച്ച് സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 2015-ൽ നാനു അവനല്ല എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളയാളാണ് വിജയ്. അടുത്തിടെ ആക്ട് 1978 എന്ന സിനിമയാണ് വിജയിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

Exit mobile version