Site icon CTV Online

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നിലമ്പൂർ എക്സൈസിന്റെ കഞ്ചാവ് വേട്ട ; 170 പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു;2 ആസാം സ്വദേശികൾ അറസ്റ്റിൽ

നിലമ്പൂർ : നിലമ്പൂർ എക്സൈസ് ,കൂറ്റമ്പാറ, മുതീരി ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴലാളി ക്യാമ്പുകൾ പരിശോധന നടത്തി.

മുതീരിപ്പാലം ഭാഗത്ത് ഹോളോ ബ്രിക്സ് കമ്പനിയിൽ അന്യസംസ്ഥാന തൊഴിലാളി ആസാം ടാറാകണ്ടി സ്വദേശി യൂസഫ് അലി മകൻ ഫരീദുൽ ഇസ്ലാം താമസിക്കുന്ന മുറിയിൽ നിന്ന് വിൽപ്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന 169 പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു (1.490 കിലോഗ്രാം). എക്സൈസ് പരിശോധന കണ്ട് ഓടിപ്പോയ പ്രതിയെ പിന്നീട് നടത്തിയ അന്വേഷണത്തിൽ മുതീരിയിൽ വെച്ച് അറസ്റ്റ് ചെയ്തു.

കൂറ്റൻപാറ ഹോളോ ബ്രിക്സ് കമ്പനിയിൽ നടത്തിയ പരിശോധനയിൽ ഒരു പാക്കറ്റ് കഞ്ചാവുമായി ആസാം സ്വദേശി മിംഹാജുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു.പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, ഗ്രേഡ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ പി വി സുഭാഷ്, പ്രിവെൻ്റീവ് ഓഫീസർ മാരായ കെ എ അനീഷ്, റംശുദ്ധീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സബിൻ ദാസ്, അഖിൽ ദാസ്, ഡ്രൈവർ മഹ്മൂദ് എന്നിവർ പങ്കെടുത്തു.

Exit mobile version