Site icon CTV Online

കക്കയം ഡാമിൽ ജലനിരപ്പ് 2485.10 അടിയായി ഉയർന്നു: റെഡ് അലർട്ട് പ്രഖ്യാപിച്ചു

കൂരാച്ചുണ്ട് ∙ കെഎസ്ഇബി കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ടിൽ ജലനിരപ്പ് വെള്ളിയാഴ്ച 2485.10 അടിയായി ഉയർന്നു. വെള്ളത്തിന്റെ അളവ് 2485.2 അടി ആകുമ്പോൾ റെഡ് അലർട്ട് ആകും. റെഡ് അലർട്ടിനു ശേഷം ഡാമിന്റെ ഷട്ടർ തുറന്ന് കരിയാത്തുംപാറ പുഴയിലേക്ക് ജലം ഒഴുക്കും.

ഡാം വൃഷ്ടി പ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവ് കുറഞ്ഞിട്ടുണ്ട്. ഡാമിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉൽപാദനം മികച്ച നിലയിൽ നടന്നുവരികയാണ്.

Exit mobile version