Site icon CTV Online

കാക്കനാട് ലഹരിക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

Web Desk

കൊച്ചി കാക്കനാട് ലഹരിക്കടത്ത് കേസിൽ രണ്ട് പേരെ കൂടി എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. പിടിയിലായത് ഏറനാട് സ്വദേശി അർഷക് അബ്‌ദുൾ കരീം, കാസർഗോഡ് സ്വദേശി മുഹമ്മദ് ഷരീഫ് എന്നിവരാണ്. ആദ്യം അറസ്റ്റിലായ പ്രതികൾക്ക് ഇവർ സാമ്പത്തിക സഹായം ചെയ്‌തെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി.

കഴിഞ്ഞയാഴ്ച്ച ലഹരിക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിലായിരുന്നു. പെരുമ്പാവൂർ സ്വദേശി അൻഫാസ് സിദ്ദീഖാണ് അറസ്റ്റിലായത്. കേസിൽ ഒൻപത് പ്രതികളാണ് ഉള്ളത്. നേരത്തെ പിടിയിലായ പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തയാളാണ് പിടിയിലായ അൻഫാസ് സിദ്ദീഖ്. ഇതിനിടെ കാക്കനാട് ലഹരിക്കടത്ത് കേസിലെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും എക്സൈസ് ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാൻ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം.

Exit mobile version