Site icon CTV Online

എം എൽ എ ഫണ്ടോ പഞ്ചായത് ഫണ്ടോ ഇല്ലാതെ നാട്ടുകാർ പിരിച്ചുണ്ടാക്കിയ 2 കോടി രൂപ ചിലവിൽ 5 കിലോമീറ്റർ റോഡ് കോൺഗ്രീറ്റ് ചെയ്തു നാട്ടുകാർ

മുക്കം : കോഴിക്കോട് മലപ്പുറം ജില്ല അതിർത്തിയായകക്കാടംപൊയിൽ -തോട്ടപ്പള്ളി യാത്ര ദുഷ്കരമായ റോഡാണ് നാട്ടുകാർ പിരിവെടുത്തു 5 കിലോമീറ്റർ റോഡ് കോൺഗ്രീറ്റ് ചെയ്തത് . നാട്ടുകാർ പിരിച്ചെടുത്ത 2 കോടി രൂപ ചെലവിട്ട് 3 വർഷം കൊണ്ടാണ് പണി പൂർത്തീകരിച്ചത് .ഫാ.സജി വളവിലിന്റെ നേതൃ ത്വത്തിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ നവീകരിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു

സ്കൂൾ കുട്ടികൾക്കും രോഗികൾക്കും സഞ്ചരിക്കാൻ പറ്റാത്ത വിധത്തിൽ ഉള്ള സഞ്ചാരമാർഗമായിരുന്നു ഇവിടെ.വാഹന ഗതാഗതം ഏറെ ദുഷ്കരമായ ഈ പ്രദേശത്ത് യാത്രാ സൗകര്യം ഇല്ലാത്തതിനാൽ ഒട്ടേറെ കുടുംബങ്ങളാണ് കുടിയിറങ്ങുന്നത്. ഈ പ്രദേശത്തുള്ള കൃഷി സ്‌ഥലങ്ങളിൽ നിന്ന് വിളകൾ കൊണ്ടു പോകാൻ പോലും സാധിക്കാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ കൂട്ടായ്മ റോഡ് നിർമാണം എന്ന ദൗത്യം ഏറ്റെടുത്തത്.ഹൈ ഗീയർ ഉള്ള ഫോർ വീലർ വാഹനങ്ങൾ മാത്രമാണ് ഗതാഗതത്തിന് ഉപയോഗിച്ചിരുന്നത്. പഞ്ചായത്തിന്റെ പരിമിതി കൊണ്ട് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കാൻ സാധിച്ചിരുന്നില്ല.ഈ പ്രദേശത്തെ അവശേഷിക്കുന്ന ചോല നായ്ക് വിഭാഗത്തിൽ പെട്ട ഊരു മൂപ്പൻ പറഞ്ഞു .

സർക്കാർ ഫണ്ട് ഇല്ലങ്കിലും നല്ല കൂട്ടായ്മ ഉണ്ടെങ്കിൽ വലിയ പദ്ധതികൾ നടത്താൻ സാധിക്കുമെന്ന്നും ഇത്തരത്തിൽ കൂട്ടായ്മകൾ മാതൃകയാണെന്ന്നും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞു . തോട്ടപ്പള്ളി പ്രദേശത്തെ റോഡിന്റെ പുനരുദ്ധാരണം കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ത്തിനും കാർഷിക ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും സാധിക്കും എന്നത് വലിയ ആശ്വാസമാകും.

Exit mobile version