
Web Desk
കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടിൽ അബ്ദുള്ള ക്കാണ് വെട്ടേറ്റത്. കൊപ്രക്കളം – ചിറക്കൽ പള്ളി റോഡിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നുകളയുകായിരുന്നു. കഴുത്തിന് മാരകമായി വെട്ടേറ്റ അബ്ദുള്ളയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാറിൽ വെച്ചുണ്ടായ തർക്കമാണ് വെട്ടിൽ കലാശിച്ചതെന്നാണ് സൂചന.
