കാഫിർ സ്ക്രീൻ ഷോട്ട് പ്രതികളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരും -യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിഖ് ചെലവൂർ

കോഴിക്കോട് : വടകര മണ്ഡലത്തിൽ വർഗീയതയിലൂടെ വിജയിക്കാമെന്ന് കരുതിയ സി.പി.എമ്മിന് ബാലറ്റിലൂടെ ജനങ്ങൾ മറുപടി കൊടുത്തിട്ടുണ്ടെന്നും വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ചവരെയും പ്രജരിപ്പിച്ചവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരും വരെ യൂത്ത് ലീഗ് സമരരംഗത്തുണ്ടാവുമെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിഖ് ചെലവൂർ പ്രസ്താവിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റി കുറ്റിക്കാട്ടൂർ അങ്ങാടിയിൽ നടത്തിയ സമര കാഹളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി പി ജാഫർ മാസ്റ്റർ, ട്രഷറർ ഇ പി ഹബീബ് റഹ്മാൻ, സെക്രട്ടറി ഇടക്കണ്ടി മുജീബ് റഹ്മാൻ, എം സി സൈനുദ്ധീൻ,പേങ്കാട്ടിൽ അഹമ്മദ്,എം പി സലീം കുറ്റിക്കാട്ടൂർ , മുഹമ്മദ്‌ കോയ കായലം, കെ ജാഫർ സാദിഖ്, അൻസാർ പെരുവയൽ, സൈതലവി ഹാജി,മാമുക്കോയ,നുഹ്മാൻ,ഫസൽമുണ്ടോട്ട്,മജീദ് പെരിങ്ങൊളം, മുർഷിദ് കെ പി, ഉസ്മാൻ കുറ്റിക്കാട്ടൂർ, ഹാരിസ് ടി ആർ വി, റഹൂഫ് കുറ്റിക്കാട്ടൂർ,മുസ്തജാബ്, ഇർഷാദ് ചിക്കു,ഹബീബ് വെള്ളിപറമ്പ്,ജസീം, റോഷൻപെരുവയൽ,സജൽ കുറ്റിക്കാട്ടൂർ, റിയാസ് കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി .ഹാരീസ് സ്വാഗതവും’ ഷഫീഖ് കായലം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!