കാരശ്ശേരി ഓടത്തെരുവിലെ വിശ്രമ കേന്ദ്രം രണ്ടാഴ്ചയായി പ്രവർത്തനമില്ല ;പൂർണ്ണ വിശ്രമത്തിൽ

കാരശ്ശേരി: പഞ്ചായത്തിന്റെ അധീനതയിലുള്ള നോർത്ത് കാരശ്ശേരി ഓടത്തെരുവിലെ വഴിയോര വിശ്രമ കേന്ദ്രം അനാഥാവസ്ഥയിലായി . കഴിഞ്ഞ രണ്ട് ആഴ്ച്ചയായി കേന്ദ്രം അടഞ്ഞു കിടക്കുകയാണ് .സംസ്ഥാന പാതയിൽ മുക്കം -അരീക്കോട് റോഡിലെ കേന്ദ്രം നൂറു കണക്കിന് ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അനുഗ്രഹമായിരുന്നു . വഴിയോര വിശ്രമ കേന്ദ്രത്തിനോട് ചേർന്ന് കഫെറ്റീരിയയും പ്രവർത്തിച്ചിരുന്നു ഇതും പൂട്ടി .ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ച് 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചത്

error: Content is protected !!