
newsdesk
മുക്കം: കാരശ്ശേരിയിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം.തേക്കുംകുറ്റി ഇരുവേലിക്കുന്നേൽ ഫെബിൻ അഗസ്റ്റിന്റെ വീട്ടിലാണ് മോഷണം നടന്നത് .വാതിലുകളും അലമാരകളും കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലാണ്.രാവിലെ ആശുപത്രിയിൽ പോയ വീട്ടുകാർ മടങ്ങി വന്നപ്പോഴാണ് വീട്ടിൽ മോഷണം വിവരം അറിയുന്നത്.
ഉടനെ മുക്കം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് ,ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി.ഒരു പവൻ സ്വർണവും പണവുമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ പറഞ്ഞു .വാതിലുകളും അലമാരകളും നശിപ്പിച്ചതിന്റെ നാശനഷ്ടം കണക്കാക്കിയിട്ടില്ല.
