
newsdesk
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ കുമാരനെലൂർ- മുക്കം കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ.റോഡിന്റെ ശോച്യാവസ്ഥയിൽ യാത്രാ ദുരിതത്തിലായി നാട്ടുകാരും യാത്രക്കാരും.സ്കൂൾ വിദ്യാർഥികൾ ഉൾപ്പടെ ഉള്ള കാൽനട യാത്രക്കാരും തിരുവമ്പാടി – കൂടരഞ്ഞി പ്രദേശങ്ങളിൽ നിന്ന് മുക്കത്തേക്ക് വന്ന് പോവുന്നവരുമാണ് യാത്രാ ദുരിതം അനുഭവിക്കുന്നത്.
ചെറിയ മഴ പെയ്യ്താൽ കുഴികളിൽ വെള്ളം കെട്ടി നിന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും കാൽനട യാത്രക്കാരുടെ ദേഹത്തേക്കും റോഡരികിലെ കടകളിലേക്ക് വെള്ളം തെറിക്കുന്നതും പതിവാണ് ഇവിടെ . ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോവുന്ന റോഡിൽ കുഴി രൂപപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് അതികൃതർ റോഡിലെ കുഴി അടക്കാതെ ആയതോടെ നാട്ടുകാർ കോൺക്രീറ്റ് ഇട്ട് താൽകാലികമായി കുഴി അടച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും വലിയ കുഴി രൂപപ്പെട്ടു.
ഇതോടെ വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ കുഴികളുടെ അടുത്ത് പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ് .എത്രയും പെട്ടന്ന് റോഡിലെ കുഴികൾ അടച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നും യാത്രാ യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
