കാരശ്ശേരി പഞ്ചായത്തിലെ കവളോറ കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു

എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച കാരശ്ശേരി പഞ്ചായത്തിലെ ആറാം ബ്ലോക്ക് – കവളോറ കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.


ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി പി ജമീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി രാജിതാ മൂത്തേടത്ത്, കാരശ്ശേരി പഞ്ചായത്ത് മെമ്പർമാരായ കെ ശിവദാസൻ, നൗഷാദ്, അജിത്ത് എന്നിവരും. വിനോദ് മാന്ത്ര, ഹനീഫ മാസ്റ്റർ, കെ സുരേഷ്, രാമദാസ്, ബിന്ദു, ഷെഫീഖ്, ജിതിൻദാസ്, യു പി മരക്കാർ, ഹംസ പേരായി തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!