NEWSDESK
കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ട് അന്തരിച്ചു.രണ്ടാഴ്ച മുമ്പ് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ മഞ്ഞപ്പിത്തം ബാധിക്കുകയും സ്ഥിതി ഗുരുതരമാവുകയുമായിരുന്നു. രോഗം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്
മാറ്റി . ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ 11 മണിയോടെ മരണത്തിന് കീഴടങ്ങിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പറായിരുന്നു.