
newsdesk
കാരശ്ശേരി: പഞ്ചായത്തിലെ 9, 10, 11 വാർഡുകൾ ഉൾപ്പെടുന്ന മുരിങ്ങംപുറായി, മലാംകുന്ന് പ്രദേശങ്ങളിലാണ് വ്യാപകമായി മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത്
18 കുട്ടികൾപ്പെടെ 22 പേരാണ് നിലവിൽ ഈ പ്രദേശത്ത് ചികിത്സയിലുള്ളത്
കഴിഞ്ഞ ഒരാഴ്ച മുമ്പാണ് രോഗം വ്യാപകമായത് സംഭവം ശ്രദ്ധയിൽപെട്ടതോടെ ആരോഗ്യ വകുപ്പധികൃതർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഈ പ്രദേശങ്ങളിൽ ബോധവത്കരണ ക്ലാസുകളും കഴിഞ്ഞദിവസം സംഘടിപ്പിച്ചു.
പ്രദേശത്തെ മുഴുവൻ കടകളിലും ആരോഗ്യ വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി
പഞ്ചായത്തധികൃതരും ബോധവത്കരണവുമായി രംഗത്തുണ്ട്
പ്രദേശത്തെകുടിവെള്ള സ്രോതസുകൾ , ചില കിണറുകളിൽ നിന്നോ വിദ്യാലയങ്ങൾക്കുസമീപത്തുള്ള ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന കടകളിൽ നിന്നോ ആണ് രോഗം പടർന്നു പിടിച്ചത് എന്നാണ് കരുതുന്നത് ഏതായാലും വലിയ തോതിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ വ്യക്തിശുചിത്വത്തിലും വെള്ളവും ഭക്ഷ്യവസ്തുക്കളും വൃത്തിയോടെ കഴിക്കുന്നതിലും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു
