
WebDesk
എസ്എഫ്ഐ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ യുജിസിക്ക് പരാതി നൽകി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് പരാതി നൽകിയത്. ആർഷോ, കെ വിദ്യ, നിഖിൽ തോമസ് എന്നീ കേസുകൾ ചൂണ്ടികാണിച്ചാണ് പരാതി. വ്യാജ സർട്ടിഫിക്കറ്റുകൾ മഹാരാജാസ് കോളജിന്റെ യശസ്സ് കെടുത്തുമെന്ന് പരാതിയിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് ഗൂഡാലോചനയിൽ പങ്കുണ്ടാകാൻ സാധ്യത എന്ന് സുരേന്ദ്രൻ പറയുന്നു.
വിവാദം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മേഖലയെ സംശയത്തിന്റെ നിഴലിലാക്കി. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം. കേരളത്തിലെ സർവകലാശാലകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കണം. സ്വയംഭരണ അവകാശമുള്ള കോളജുകൾ യുജിസി ചട്ടങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. വ്യാജ രേഖകൾ ഉപയോഗിച്ച്, പ്രവേശനവും ജോലിയും നേടിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് അദ്ദേഹം പ്രതിയിൽ പറയുന്നു.
