Site icon CTV Online

ഷാന്‍ വധക്കേസ്; മുഖ്യപ്രതികളെ സഹായിച്ച മൂന്ന് പേര്‍ക്ക് ജാമ്യം

Web Desk

ആലപ്പുഴ ഷാൻ വധക്കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി അഖിൽ ,12 ,13 പ്രതികളായ സുധീഷ്, ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കാളികളായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യപ്രതികളെ ആംബുലൻസിൽ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് അഖിലിനെതിരായ കുറ്റം. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് സുധീഷിനെയും ഉമേഷിനെയും പ്രതി ചേർത്തത്. അഭയം നൽകിയതായി പൊലീസ് പറയുന്ന പ്രതികളെ ഒളിവിൽ കഴിഞ്ഞു എന്നു പറയുന്ന സ്ഥലത്തു നിന്നല്ല പൊലീസ് പിടികൂടിയത് എന്നും ആർഎസ്എസ് ഭാരവാഹികൾ ആയതിനാൽ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത് എന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

Exit mobile version