newsdesk
കണക്കുകൾ നോക്കിയാൽ ഒരു പക്ഷെ കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുങ്ങിമരണങ്ങള്‍ നടക്കുന്നത് കോഴിക്കോടിന്റെ കിഴക്കൻ മലയോരമേഖലയിൽ ആയിരിക്കാനാണ് സാധ്യത .എന്തിനധികം, അനശ്വര പ്രണയ നായകൻ ബിപി മൊയ്തീനെയും സഹപ്രവര്‍ത്തകരേയും നഷ്ടപ്പെട്ടതും ഒരു മലവെള്ളപ്പാച്ചിലിലാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് നമ്മൾ പലരും ഇപ്പോഴും ബോധവാന്മാരല്ല എന്നതാണ് സത്യം .അതുകൊണ്ടു തന്നെ മുങ്ങിമരണങ്ങളുടെ നിരക്കും കൂടുന്നു.
ഇവിടെയാണ് തോട്ടുമുക്കം ഗവർമെന്റ് UP സ്കൂളിലെ റന ഫാത്തിമ എന്ന ഒന്നാം ക്ലാസുകാരി ,കുട്ടികൾക്കും ,മുതിർന്നവർക്കുമെല്ലാം മാതൃകയാവുന്നത്
മുങ്ങി മരണങ്ങൾ ഇല്ലാതാകാൻ ഞങ്ങളെ പോലുള്ള കുഞ്ഞുകുട്ടികൾക്ക് സ്കൂളുകളിൽ നീന്തൽ കുളം വേണമെന്ന നിവേദനം മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുതിട്ടുണ്ട് റന ഫാത്തിമ .
നമ്മുടെ നാട്ടിലെ മുങ്ങി മരണങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിൽ റനയുടെ വലിയുമ്മ റംല മനാഫ് കുളിക്കാനും മറ്റും പുഴയിൽ പോകുമ്പോൾ രണ്ടു വയസുമുതൽ റനയെ പുഴയിൽ കൊണ്ടുപോകുമായിരുന്നു.പിന്നീട് ആ പോക്ക് സ്ഥിരമായി വലിയുമ്മയുടെ ആത്മ ധൈര്യത്തിൽ മൂന്നു വയസുമുതൽ റന പുഴയിലൂടെ നീന്തി തുടങ്ങി .
അന്നുമുതൽ റന ഫാത്തിമ നീന്തൽ അറിയാത്തവർക്ക് നീന്തൽ പഠിക്കാൻ ഒരു പ്രചോദനമായി മാറുകയായിരുന്നു .മൂന്നാമത്തെ വയസിൽ റന യുടെ പുഴയിലൂടെയുള്ള നീന്തൽ പത്ര ,ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറൽ ആയി.തുടർന്ന് റനയെ തേടി ഒരുപാട് പുരസ്‌കാരങ്ങളെത്തി .
നീന്തൽ പരിശീലിപ്പിക്കുന്ന മുക്കം നഗരസഭയുടെ ”നീന്തിവാ മക്കളെ” പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് റന ഫാത്തിമ .
റനയുടെ വലിയുമ്മ റംല മനാഫ് പറയുന്നത് പോലെ”കുട്ടികളെ വീട്ടിനുള്ളിൽ നിർത്തി മാത്രം വളർത്തരുത് .അവരെ മഴയും ചെളിയും വെയിലും കൊള്ളിച്ചു വളർത്തണം .നമമുടെ തൊട്ടടുത്തു പുഴയോ തോടോ മറ്റു ജലാശയങ്ങളോ ഉണ്ടെങ്കിൽ ഇടക്ക് അവരെ കൊണ്ട് വെള്ളത്തിനോടുള്ള പേടി മാറ്റണം .ചെറുപ്പം മുതലേ ഇങ്ങനെ വളര്ത്തിയാൽ നമമുടെ മക്കളെ മുങ്ങി മരണങ്ങളിൽ നിന്നും നമുക്ക് രക്ഷിക്കാൻ സാധിക്കും ”
ഏതായാലും സ്കൂൾ തലത്തിൽ ചെറുപ്പം മുതലേ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനെ കുറിച്ചു സർക്കാരുകൾ ഗൗരവമായി ചിന്തിക്കേണ്ടിരിക്കുന്നു എന്നതാണ് ഒരു യാഥാർഥ്യം .
നീന്തൽ പഠിച്ചു മെഡലുകൾ നേടുക എന്നതിലുപരി എവിടയെങ്കിലും വെള്ളക്കെട്ടിൽ നമ്മുടെ കുട്ടികൾ വീണാൽ അവർക്ക് അവരുടെ ജീവൻ സ്വയം രക്ഷിക്കാൻ സാധിക്കുകയെങ്കിലും ചെയ്യും .