
newsdesk
മാനന്തവാടി: വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി രാവിലെ എട്ടുമണിയോടെ നടപടികൾ തുടങ്ങിയത് മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിച്ച് പൊതുദർശനത്തിന് വെക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും .ജീപ്പ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ തലപുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിടും. താലൂക്കിലെ മുഴുവൻ ഓണാഘോഷ പരിപാടിയും മാറ്റി വെച്ചിട്ട്ണ്ട് ..
