Site icon CTV Online

ഓണാഘോഷം സംഘടിപ്പിച്ചു

മുക്കം : ജെസിഐ കാരശ്ശേരിയും ഫോഗി മൗണ്ടൈൻ കക്കാടംപൊയിലും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു .കക്കാടംപൊയിൽ ഫോഗി മൗണ്ടൈൻ അഡ്വെഞ്ചർ പാർക്കിൽ നടന്ന പരിപാടി പാട്ട് പാടി ക്‌ളാസെടുത്തു സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയ അരീക്കോട്എസ് ഒ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ഹക്കിം പുല്പറ്റ ഉത്ഘാടനം ചെയ്തു .

ജെസിഐ കാരശ്ശേരി പ്രസിഡന്റ് മുഹമ്മദ് ആസാദ് അധ്യക്ഷൻ ആയ ചടങ്ങിൽ ഫോഗി മൗണ്ടൈൻ മാനേജിങ് പാർട്ണഡർമാരയ തങ്കച്ചൻ മാതാളി കുന്നേൽ ,മാർട്ടിൻ മാതാളി കുന്നേൽ, പ്രോഗ്രാം ഡയറക്ടർ ബിബിൻലാൽ, ആഷിഖ് റഹ്മാൻ എന്നിവർ സംസാരിച്ചു

തുടർന്ന് ഓണസദ്യ ,മാവേലിയും പുലിക്കളിയും എല്ലാം ചേർന്നുള്ള വർണ്ണാഭമായ ഘോഷയാത്രയും വിവിധ ഓണ മത്സരങ്ങളും നടന്നു

Exit mobile version