
newsdesk
കോഴിക്കോട്: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (JCI ) ഇന്ത്യ നൽകുന്ന 2024 വർഷത്തെ കമൽ പത്ര അവാർഡ് മുക്കം മുത്താലം സ്വദേശി മുഹമ്മദ് ആസാദിന് ലഭിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന ചടങ്ങിലാണ് കമൽപത്ര അവാർഡ് കൈമാറിയത്. പ്രൊഫഷൻ, സംരംഭകത്വം എന്നീ മേഖലകളിലെ മികച്ച നേട്ടം പരിഗണിച്ചാണ് മുഹമ്മദ് ആസാദ് ഈ അവാർഡിന് അർഹനായത്. ചടങ്ങിൽ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് രവിശങ്കർ പ്രശസ്തി പത്രവും അവാർഡും കൈമാറി. ചടങ്ങിൽ ജെ സി ഐ പ്രസിഡന്റ് സേനറ്റർ ഷൈൻ ടി ഭാസ്കരൻ ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ പ്രസിഡണ്ട് രാകേഷ് നായർ, പ്രമോദ് ബാലകൃഷ്ണൻ, അബ്ദുല്ലത്തീഫ് കിളിയണിയിൽ, അരുൺ ഇ വി തുടങ്ങിയവർ സംബന്ധിച്ചു.
