Site icon CTV Online

നീതി കിട്ടും വരെ പോരാടും; ജയ് ഭീം ടീസര്‍ പുറത്ത്

Entertainment Desk

സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീമിന്റെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യയെത്തുന്നത്. നവംബര്‍ 2ന് ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ലിജോമോള്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. ജയ് ഭീം ഉള്‍പ്പെടെ സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Exit mobile version