18 മത് ഐ ടി എഫ് തയ്ക്വണ്ടോ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല റണ്ണറപ്പ്

NEWSDESK

എറണാംകുളം മുനിസിപ്പൽ ടൌൺ ഹാളിൽ തിങ്കളാഴ്ച (23/10/2023-)നടന്ന ഐ ടി എഫ് തയ്ക്വണ്ടോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 306 പോയിന്റോടെ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനം കരസ്തമാക്കി, 606 പോയിന്റോടെ എറണാംകുളം ഒന്നാം സ്ഥാനവും 210 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനവും നേടി.

യുണൈറ്റഡ് തയ്ക്വണ്ടോ അസോസിയേഷൻ ഓഫ് കേരളയുടെ സ്ഥാപകനും സെക്രട്ടറിയുമായ സീനിയർ മാസ്റ്റർ അബ്ദുറഹ്മാൻ,പ്രസിഡണ്ട്‌ ജോസി ചെറിയാൻ,സീനിയർ ഇൻസ്‌ട്രുക്ടർമാരായ സബും രാജേഷ്, സബും ഭാസ്കരൻ എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറോളം മത്സരർഥികൾ പങ്കെടുത്തു, ഒന്നാം സ്ഥാനം നേടിയ മത്സരാർഥികളെ, ഡിസംബർ മാസത്തിൽ ബാംഗ്ളൂരിൽ മൂന്ന് ദിവസമായി നടക്കുന്ന, നാഷണൽ താക്വണ്ടോ ചാമ്പ്യൻഷിപ്പിലേക് സെലക്ട്‌ ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!