Site icon CTV Online

പി.എസ്.എല്‍.വി സി 52 വിജയകരമായി വിക്ഷേപിച്ചു,2022ലെ ആദ്യ ദൗത്യം

Web Desk

പി.എസ്.എല്‍.വി സി 52 വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്പേസ് സെന്ററിനെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഏറ്റവും ആധുനിക ഉപഗ്രമായ ഇ.ഒ.എസ്–04നെ 529 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു . ഏതുകാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ നല്‍കാന്‍ ഉപഗ്രഹത്തിനാകും. കൃഷി, വനം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റത്തിനു ഇ.ഒ.എസ് –04 ഇടയാക്കും. ടെക്നോളജി ഡൊമണ്‍സ്ട്രേഷന്‍ സാറ്റലൈറ്റായ ഐ.എന്‍.എസ് 2 TDയും തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളുടെ സംഘം വികസിപ്പിച്ച് ഇന്‍സ്്പയര്‍ സാറ്റ് 1 എന്നീ ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി സി 52 ഭ്രമണപഥത്തിലെത്തിച്ചു. മലയാളിയായ ചെയര്‍മാന്‍ എസ്.സോമനാഥ് സ്ഥാനമേറ്റെടുത്തതിനു ശേഷമുള്ള ഇസ്റോയുെട ആദ്യ ദൗത്യമാണിത്.

Exit mobile version