Site icon CTV Online

വീണ്ടും ഇസ്രയേൽ – പലസ്തീൻ ഏറ്റുമുട്ടൽ

News Desk

അഗ്​നിബലൂണുകൾ അയച്ചെന്ന്​ ​ആരോപിച്ച്​ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഗാസയില്‍നിന്ന് ബലൂണ്‍ ബോംബുകള്‍ ഉപയോഗിച്ചതിനു പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ബലൂണ്‍ ബോബുകള്‍ കാരണം ഗാസ അതിര്‍‍ത്തിക്കടുത്ത് ഇരുപതോളം പാടങ്ങളില്‍ തീപിടിത്തമുണ്ടായിരുന്നു.

ഖാന്‍ യൂനിസിലെയും ഗാസ സിറ്റിയിലെയും ഹമാസിന്റെ സൈനിക താവളത്തിലാണ് ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 11 ദിവസത്തെ പോരാട്ടം അവസാനിപ്പിച്ച് മേയ് 21ന് ഇരുവിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷമുള്ള ആക്രമണമാണിത്. ആക്രമണങ്ങളിൽ ആളപായം റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല.

Exit mobile version