Site icon CTV Online

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; വെള്ളിയാഴ്ച അഞ്ചു യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി

Web Desk

കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ഒളിപ്പിച്ചുകടത്തിയ ഒരു കോടി രൂപയുടെ സ്വർണമാണ് പൊലീസ് ഇന്ന് പിടികൂടിയത്. സ്വർണം കടത്തിയ അഞ്ചുപേരും ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയവരും അടക്കം 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.‌ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് പൊലീസിന്റെ പിടിയിലായത് എന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. കസ്റ്റംസിനെ വെട്ടിച്ച് ഇവരെങ്ങനെ പുറത്തിറങ്ങുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

കോഴിക്കോട് സ്വദേശി ഹബീബ് റഹ്മാൻ,കൊയിലാണ്ടി സ്വദേശി മജീദ്, മലപ്പുറം എടപ്പറ്റ സ്വദേശി നിഷാദ് ബാബു,കാസര്‍കോഡ് സ്വദേശി മുഹമ്മദ്, വയനാ‍ട് അബ്ദുള്‍ റസാഖ് എന്നിവരാണ് ഇന്ന് ആദ്യം അറസ്റ്റിലായത്. ഇവർ സ്വർണം കൊണ്ടു വന്നവരാണ്. ഇവരെ കൂട്ടികൊണ്ടു പോകാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്ന ഏഴു പേരെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ എത്തിയ നാല് കാറുകളും പൊലീസ് പിടിച്ചെടുത്തു.കാലിൽ വച്ചുകെട്ടിയും ലഗേജിൽ ഒളിപ്പിച്ചുമാണ് സംഘം സ്വര്‍ണം കൊണ്ടുവന്നത്.

Exit mobile version