ഇരിട്ടി പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട 28കാരിയുടെ മൃതദേഹം കണ്ടെത്തി; 21കാരിക്കായി തിരച്ചിൽ

ഇരിട്ടി ∙ പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചിൽ തുടരുന്നു.

ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. സഹപാഠിയുടെ പടിയൂർ പൂവത്തെ വീട്ടിൽ എത്തിയ ഇവർ പുഴക്കരയിൽനിന്നു മൊബൈലിൽ ചിത്രങ്ങളും വിഡിയോവും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന്‌ സമീപം പുഴയിൽ ഇറങ്ങി. സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന വാട്ടർഅതോറിറ്റി ജീവനക്കാരനും വിലക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു.

ഒരാൾ പുഴയിൽ‍ മീൻ പിടിക്കുന്നവരുടെ വലയിൽ പെട്ടെങ്കിലും വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വലയിൽനിന്നു പുറത്തുപോയെന്നു പറയുന്നു. അഗ്നിരക്ഷാ സേനയിലെ സ്‌കൂബാ ഡൈവർമാർ ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.

error: Content is protected !!