NEWSDESK
മുക്കം: കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ആനുകൂല്യ വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മുക്കം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.
രാജൻ വടക്കേകര ഉദ്ഘാടനം ചെയ്തു. ഇ .കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. പെൻഷൻകുടിശ്ശിക കൊടുത്തു തീർക്കുക, പെൻഷൻ 5000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുൻകാല നിർമ്മാണ തൊഴിലാളിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വി.പി. ചാത്തൻ, ദാമോദരൻ കോഴഞ്ചേരി എന്നിവരെ ആദരിച്ചു. രാധാകൃഷ്ണൻ കാരശ്ശേരി, പ്രേമൻ മുത്തേരി, സദാനന്ദൻ പുതിയലത്ത്, മോഹനൻ തെച്യാട്, കെ.പി അബു എന്നിവർ പ്രസംഗിച്ചു.