
NEWSDESK
മുക്കം: മുക്കം നഗരസഭ കേരള ചലച്ചിത്ര അക്കാദമിയുമായ് സഹകരിച്ച് മാർച്ച് 15, 16,17 തിയ്യതികളിൽ
മുക്കം പി സി തിയ്യേറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന 2nd ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് 25 മിനുട്ടിൽ കവിയാത്ത ഡോക്യുമെൻ്ററികളും / ഷോട്ട് ഫിലിമുകളും പ്രദർശനത്തിനായ് ക്ഷണിക്കുന്നു.
മുക്കം നഗരസഭ പരിധിയിലുള്ള കലാകാരന്മാരുടെ സൃഷ്ടികളാണ് ക്ഷണിക്കുന്നത്. സൃഷ്ടികൾ മാർച്ച് മൂന്നിന് മുൻപ് ലഭിച്ചിരിക്കണം.കലാമൂല്യമുളളതും,മൗലികവുമായ സൃഷ്ടികളാണ്തിരഞ്ഞെടുക്കുക.
തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുന്ന സൃഷ്ടികളിൽ നിന്ന് മികച്ച സൃഷ്ടിക്ക് മുക്കം മുനിസിപ്പാലിറ്റിയുടെ
പ്രത്യേക പുരസ്കാരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
9446010238
